വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ ബാധ; ആദ്യ കേസ് ബെല്‍ജിയത്തില്‍

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തരുന്നത്.

എന്നാല്‍ ബെല്‍ജിയത്തില്‍ കൊറോണ പോസിറ്റീവ് ആയ വ്യക്തിയുടെ വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ് ലോകം.

ബെല്‍ജിയത്തിലെ വെറ്റിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട കേസാണെന്നും കൊറോണ പോസിറ്റീവായ വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് പൂച്ചയിലേക്ക് രോഗബാധയുണ്ടായതെന്നും ഡോക്ടര്‍ ഇമ്മാനുവല്‍ ആന്ദ്രെ പറഞ്ഞു.

മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്കുള്ള വൈറസ് വ്യാപനത്തിന്റെ സാധ്യത വിരളമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ നേരത്തെ ഹോങ്കോങ്ങിലും നേരത്തെ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളുടെ വളര്‍ത്തുമൃഗങ്ങളെന്ന നിലയില്‍ 17 പട്ടികളിലും 8 പൂച്ചകളിലും നടത്തിയ പരിശോധനയില്‍ രണ്ട് പട്ടികളില്‍ കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നു.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരാമെങ്കിലും മൃഗങ്ങളാണ് രോഗ വ്യാപനത്തിന് കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും ഇമ്മാനുവെല്‍ ആന്ദ്രെ അഭിപ്രയാപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News