
കൊടുങ്ങല്ലൂരില്‍ മദ്യം ലഭിക്കാത്തതിനാല്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.
പുല്ലൂറ്റ് നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനീഷ് (32 വയസ്) ആണ് പുഴയില്‍ ചാടി മരിച്ചത്.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ 2 ദിവസമായി വീട്ടില്‍ അക്രമാസക്തനായിരുന്നു. രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഇയാള്‍ നാരായണമംഗലം പുഴയില്‍ ചാടുകയായിരുന്നു.
മൃതദേഹം പുഴയുടെ ഇരിഞ്ഞാലക്കുട ഭാഗത്ത് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെയും ഇയാള്‍ പുഴയില്‍ ചാടി ആത്മഹത്യ ശ്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here