കൊറോണ: സ്പാനിഷ് രാജകുമാരി മരിച്ചു

പാരീസ്: കൊറോണ വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു.

86 വയസായിരുന്നു. കൊറോണ ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ തെരേസ.

മരിയയുടെ സഹോദരന്‍ സിസ്റ്റോ എന്റിക്യു രാജകുമാരനാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസില്‍ വച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്്കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച മാഡ്രിഡില്‍ നടക്കും.

1933 ജൂലൈ 28ന് സ്പാനിഷ് രാജകുടുംബത്തിലെ പ്രമുഖരായ ബോര്‍ബന്‍-പാര്‍മ വിഭാഗത്തിലാണ് മരിയ തെരേസ ജനിച്ചത്.

സേവ്യര്‍ രാജകുമാരനും മേഡലിന്‍ ഡി ബോര്‍ബനുമാണ് മാതാപിതാക്കള്‍. ഫ്രാന്‍സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍, മാഡ്രിഡിലെ കംപ്ലറ്റന്‍സ് സര്‍വകലാശാലയില്‍ സോഷ്യോളജി പ്രൊഫസറായിരുന്നു. ‘റെഡ് പ്രിന്‍സസ്’ എന്ന പേരിലാണ് മരിയ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel