എറണാകുളത്തെ അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍; ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കി; നാടുകളിലേക്ക് അയക്കുക പ്രായോഗികമല്ലെന്നും മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍.

ഇവര്‍ക്ക് ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രത്യേക ക്യാന്റീന്‍ ബംഗാള്‍ കോളനിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവില്ല. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. ആരോഗ്യ ബോധവല്‍ക്കരണവും കൃത്യമായി നല്‍കുന്നുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ഇപ്പോഴും നാടുകളിലേക്ക് അയക്കുക പ്രായോഗികമല്ല.

അതിഥി തൊഴിലാളികള്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ടോയെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരീക്ഷിക്കുമെന്നും പെരുമ്പാവൂരില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തുമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ തിരിച്ചു അയക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം രംഗത്തെത്തി.

സംസ്ഥാനങ്ങള്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും വീടുകള്‍ ഒഴിഞ്ഞു പോകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel