കൊറോണ നിര്‍ദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ്; നൂര്‍ബിന റഷീദിനും മകനുമെതിരെ കേസെടുത്തു

കോഴിക്കോട്: മകന്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു.

ക്വാറന്റൈന്‍ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.

നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ഈ മാസം 14നാണ് നൂര്‍ബിനയുടെ മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം.

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന. മുന്‍ വനിതാ കമ്മീഷന്‍ അംഗവുമാണ് നൂര്‍ബീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News