
കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കലക്ടര്‍ സുധീര്‍ബാബു.
അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടവും പഞ്ചായത്തും ചെയ്തുകൊടുക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
”ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ട.”
”കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയ ഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല.”
”നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിനുള്ള സാഹചര്യമില്ല. മറ്റു സംസ്ഥാനങ്ങളില്‍ ആളുകള്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു എന്ന് കണ്ടിട്ടാകാം ഇവരും സംഘടിച്ചത്. നാട്ടിലേക്ക് പോകാമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ആവശ്യം ഇന്ന് പെട്ടെന്ന് ഉയര്‍ന്നുവന്നതാണ്. ഇന്നലെ ഈ പ്രദേശത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേര്‍ന്നപ്പോഴും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടതാണ്.”
”താമസസൗകര്യത്തെക്കുറിച്ചും തൊഴിലാളികളില്‍ ചിലര്‍ പരാതി പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം നേരത്തേ തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ, തൊഴിലാളികള്‍ അവിടേക്ക് വരാന്‍ തയ്യാറാകാത്തതാണ്.”- കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here