പായിപ്പാട് സംഭവത്തിലെ ഗൂഢാലോചന പുറത്ത്; സന്ദേശം വന്നത് ദില്ലിയില്‍ നിന്ന്; രണ്ടു ദിവസത്തിന് ശേഷം ഭക്ഷണം കിട്ടില്ലെന്ന് പ്രചരണം; അതിഥി തൊഴിലാളികള്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നു #WatchVideo

കോട്ടയം: ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നില്‍ ഗൂഢാലോചന പുറത്ത്. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ദില്ലിയില്‍ നിന്ന് വന്ന സന്ദേശത്തിന് പിന്നാലെയാണ്.

കേരളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന സന്ദേശം വന്നത് ദില്ലിയില്‍ നിന്നാണെന്നും രണ്ടു ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഭക്ഷണം കിട്ടില്ലെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞതെന്നും അതിഥി തൊഴിലാളികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

വീട്ടില്‍ പോകാതെ കേരളത്തില്‍ തങ്ങാം. സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ സന്തോഷമുണ്ട്. കേരളം സുരക്ഷിതമാണെന്നും തൊഴിലാളികള്‍ പറയുന്നു.

അതിഥി തൊഴിലാളികളുടെ വാക്കുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News