സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി കണ്‍ട്രോള്‍ റൂമിന്റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.

സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here