പുരുഷോത്തമന് വൈകീട്ട് മൂന്നെണ്ണവും നിലക്കടലയും; ഈ മദ്യ കുറിപ്പടിയുടെ പിന്നിലെ സത്യമെന്ത്? ആ ഡോക്ടറുടെ ഇപ്പോഴത്തെ അവസ്ഥ

തിരുവനന്തപുരം: ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം കൊടുക്കാമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെ കൈ വിറ അനുഭവപ്പെടുന്നവര്‍ ഡോക്ടര്‍മാരെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഡോ. എം.ഡി രഞ്ജിത്ത് എന്ന ഡോക്ടറുടെ മദ്യ കുറിപ്പടി സോഷ്യല്‍മീഡിയയില്‍ വൈറലായത്.

വിഭ്രാന്തി പ്രകടിപ്പിക്കുന്ന 48കാരനായ പുരുഷോത്തമന് സോഡയൊഴിച്ച് മൂന്നെണ്ണം കഴിക്കാന്‍ നിര്‍ദേശിക്കുന്ന തരത്തിലായിരുന്നു ആ കുറിപ്പ്. കുറിപ്പ് വൈറലായതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആ ഡോക്ടറെ അന്വേഷിച്ചിറങ്ങി.

നോര്‍ത്ത് പറവൂരിലെ എം.ഡി രഞ്ജിത്താണ് ആ കുറിപ്പടിയുടെ പിന്നില്‍ എന്ന് എക്‌സൈസ് കണ്ടെത്തി.

തന്റെ പഴയ ലെറ്റര്‍ ഹെഡില്‍ തമാശക്ക് എഴുതിയതാണ് ആ കുറിപ്പെന്ന് ഡോക്ടര്‍ തന്നെ എക്‌സൈസിനോട് സമ്മതിച്ചു. കുറിപ്പ് എഴുതിയ ശേഷം അത് അടുത്ത സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു.

ഇതോടെയാണ് പണി പാളിയത്. സംഭവം ഈ ഗ്രൂപ്പില്‍ നിന്ന് മറ്റൊന്നിലേക്ക്, പിന്നീട് അടുത്ത ഗ്രൂപ്പുകളിലേക്കും പറന്നു.

സംഭവത്തില്‍ തെറ്റു പറ്റിപ്പോയെന്നും മാപ്പാക്കണമെന്നുമാണ് രഞ്ജിത്ത് എക്‌സൈസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍നടപടികള്‍ വേണോയെന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News