അടച്ച വഴികള്‍ കര്‍ണാടക തുറക്കണം; മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരള-കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകം നല്‍കുന്ന വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ പ്രാദേശികവും വിഭാഗീയവുമായ താല്‍പര്യങ്ങള്‍, രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചത്.

കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകം നല്‍കുന്ന വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കോവിഡ് – 19 വ്യാപനം തടയുന്നതിനു ശക്തമായ നപടികള്‍ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. മംഗലാപുരത്തേക്ക് ആംബുലന്‍സ് കടക്കാന്‍ അനുവദിക്കാതിരുന്നതിന്റെ ഭാഗമായി തലപ്പാടിയില്‍ ഒരു രോഗി മരിച്ച ദാരുണ സംഭവവും ഉണ്ടായി. ആളുകളുടെ സഞ്ചാരത്തിനു വേണ്ടി അല്ല അതിര്‍ത്തി തുറക്കാന്‍ ആവശ്യപ്പെടുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവര്‍ത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത്. അതിനാവശ്യമായ നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് കര്‍ണാടക സര്‍ക്കാരിനു നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ പ്രാദേശികവും വിഭാഗീയവുമായ താല്‍പര്യങ്ങള്‍ രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News