കൊറോണ: അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാനുള്ള തീവ്രശ്രമത്തില്‍ സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും കര്‍ഷകരും

പത്തനംതിട്ട: കൊറോണ കാലത്തെ അവശ്യവസ്തുക്കളുടെ അഭാവം മൂലം ആരും ബുദ്ധിമുട്ടില്ലെന്ന് ഉറപ്പ് പാലിക്കാന്‍ തീവ്രശ്രമത്തിലാണ് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും കര്‍ഷകരും. കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങളും അവശ്യ വസ്തുക്കളും ശേഖരിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണ് പത്തനംതിട്ടയിലെ കര്‍ഷകരും ഉദ്യോഗസ്ഥരും.

രാവിലെ തന്നെ രാമചന്ദ്രനും ഭദ്രനും സോമരാജനും മധുവും എല്ലാം കൃഷിയിടത്തില്‍ തിരക്കിലാണ് . കൊറോണ കാലത്ത് അവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രാരംഭ ഘട്ടം ഇവിടെ ആണ് തുടങ്ങുന്നത്. വിളഞ്ഞ് നില്‍ക്കുന്ന ഏത്തക്കു ലകളും പാകമായ ചേനയും അവശ്യവസ്തുവായ കപ്പയും ശേഖരിക്കുന്ന തിരക്കിലാണ് ഈ കര്‍ഷകര്‍.

സന്തോഷത്തോടെ കര്‍ഷകര്‍ ഈ പ്രതിസന്ധി കാലത്ത് നല്‍കുന്ന പച്ചക്കറികള്‍ മറ്റിടങ്ങളില്‍ എത്തിക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് ചെയ്യുന്നത്. ജില്ലയില്‍ ആകെയുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ നേരിട്ടുള്ള 5 ശാഖകളിലൂടെയും 15 ലൈസന്‍സി കേന്ദ്രങ്ങളിലൂടെയും ആണ് ഇവ വിതരണം ചെയ്യുന്നത്.

അമിത വില ഈടാക്കുന്ന പ്രവണതയ്ക്കിടയിലാണ് ഈ സൗകര്യം ഈ ജില്ലയില്‍ ഇങ്ങനെ മുന്നേറുന്നത്. നിറഞ്ഞ മനസ്സോടെ ഇവര്‍ നല്‍കുന്ന ഈ പച്ചക്കറികള്‍ ഉപയോഗിച്ച് പ്രതിസന്ധി കാലത്തെ നേരിടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News