കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം

കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യു ഡി എഫ് പഞ്ചായത്ത് അംഗത്തിന്റെ ശ്രമം. സ്വന്തം വര്‍ഡിലുള്ള 13 തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വേണ്ടെന്നാണ് യു ഡി എഫ് അംഗം റിപ്പോര്‍ട്ട് നല്‍കിയത്.

പഞ്ചായത്ത് ഭരണ സമിതിയുടെ നേരിട്ടുള്ള അന്വേഷണത്തില്‍ ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് മനസ്സിലായതോടെ എത്തിച്ചു നല്‍കി.

അതാത് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് ആര്‍ക്കൊക്കെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വേണമെന്ന് അറിയിക്കാനുള്ള ചുമതല. മയ്യില്‍ പഞ്ചായത്തിലെ യു ഡി എഫ് അംഗം അജയന്‍ സ്വന്തം വാര്‍ഡിലെ 13 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും കമ്മ്യൂണിറ്റി കിച്ചന്‍ വഴി നല്‍കേണ്ടതില്ലെന്ന് അറിയിച്ചു.

മെമ്പറുടെ റിപ്പോര്‍ട്ട് അനുസരിച്ച് അവര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥരും തീരുമാനിച്ചു. പഞ്ചായത്ത് ഭരണ സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടക്കൈ റോഡ് ജംക്ഷനിലെ 13 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഇല്ല എന്ന് മനസ്സിലാക്കി.

തുടര്‍ന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ പുരുഷോത്തമന്‍,പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം മുടങ്ങാതെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പഞ്ചായത്ത് പ്രെസിഡന്റ് പി ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News