പായിപ്പാട്ടെ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നില്‍ മീഡിയാ വണ്‍ ചാനലുമെന്ന് ആരോപണം; പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലായിരുന്നു, മീഡിയ വണ്‍ വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്; പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട് നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനത്തിന് പിന്നില്‍ മീഡിയാ വണ്‍ ചാനലിന്റെ ഗൂഢാലോചനയുമെന്ന് പ്രദേശവാസികള്‍. പിന്നില്‍ തീവ്രവാദ സംഘടനകളുടെ കരുനീക്കങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

രാവിലെ ഏഴു മണിക്ക് ക്യാമറയുമായെത്തിയ മീഡിയാ വണ്‍ ചാനല്‍ ജീവനക്കാര്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കയറിയിറങ്ങി ആസൂത്രിത കലാപത്തിനാണ് ശ്രമിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

തൊഴിലാളികളുടെ ക്യാമ്പുകളില്‍ കയറിയിറങ്ങിയ ചാനല്‍ പ്രവര്‍ത്തകര്‍ എന്താണ് പ്രതികരിക്കാത്തതെന്ന് ചോദിച്ച് ക്യാമറകള്‍ തയ്യാറാക്കി വച്ചു.
ഇവര്‍ വരുന്നത് വരെ പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലായിരുന്നു.

മീഡിയ വണ്‍ വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇവര്‍ അതിഥി തൊഴിലാളികളെ തെരുവിലേക്ക് വലിച്ചിറക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊറോണ വ്യാപന കാലത്ത് നാട്ടില്‍ കലാപത്തിന് ശ്രമിച്ച മീഡിയ വണ്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു ക്യാമ്പുകളില്‍ എത്തിച്ചിരുന്നു. മറ്റു അസൗകര്യങ്ങള്‍ അവര്‍ക്കില്ലായിരുന്നു. ആകെയുള്ള ആശങ്ക എപ്പോള്‍ വീട്ടില്‍ പോകാം പറ്റുമെന്നത് മാത്രമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News