തെന്മലയില്‍ വനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ കോട വനപാലകര്‍ നശിപ്പിച്ചു

കൊല്ലം തെന്മലയില്‍ വനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ കോട വനപാലകര്‍ കണ്ടെത്തി നശിപ്പിച്ചു. തെന്മല 13 കണ്ണറ പാലത്തിനു സമീപം കഴുതുരുട്ടി ആറു കടന്ന് വനത്തിനുള്ളില്‍ പറയിടുക്കില്‍ ആണ് കോട സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

തെന്മല ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ വനത്തില്‍ പട്രോളിംഗ് നടത്തവേയാണ് കോട കണ്ടെത്തിയത്. അഞ്ചല്‍ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ തെന്മലയില്‍ എത്തി സാമ്പിള്‍ ശേഖരിച്ച ശേഷം കോട നശിപ്പിച്ചു.

സംഭവത്തില്‍ പ്രതികളെ ഒന്നും ലഭിച്ചിട്ടില്ല എന്നും വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും തെന്മല റേഞ്ച് ഓഫീസര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel