കൊറോണ: സാമ്പത്തികപ്രതിസന്ധി: ജര്‍മ്മന്‍ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു; മൃതദേഹം റെയില്‍വെ ട്രാക്കില്‍

ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്തില്‍ ജര്‍മനിയിലെ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു.

ജര്‍മ്മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫര്‍ (54) ആണ് ജീവനൊടുക്കിയത്.

തോമസിനെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ നേതാവാണ്. ജര്‍മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. 10 വര്‍ഷമായി ഹെസെയിലെ ധനകാര്യം കൈകാര്യം ചെയ്യുന്നത് തോമസ് ആണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News