ലോക്ക്ഡൗണ്‍ ലംഘനം; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണവുമായി പരിയാരം പോലീസ്.

പരിയാരം പഞ്ചായത്തുമായി സഹകരിച്ചാണ് ഡ്രോൺ കാമറ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയത്.പോലീസ് സ്റ്റേഷൻ പരിധിയിൽ മുഴുവൻ ഡ്രോൺ ക്യാമറ നിരീക്ഷണം നടത്തും.

ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടെങ്കിൽ എളുപ്പം കണ്ടെത്താനുള്ള മാർഗം എന്ന നിലയിലാണ് ഡ്രോൺ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയത്.

കണ്ണൂർ ജില്ലയിൽ കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി പോലീസ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News