
ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു. ഇറ്റലിയില്‍ 756 പേരാണ് മരിച്ചത്. സ്‌പെയിനിലും ഇറ്റലിയിലുമായി ആകെ മരണം 17000 കടന്നു.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അഞ്ചിരട്ടിവരുമിത്. ഇറ്റലിയില്‍ ആകെ മരണം 10,779 ഉം സ്‌പെയിനില്‍ 6528 മാണ്. അതേ സമയം സ്‌പെയിനില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്.
അമേരിക്കയില്‍ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്.
അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 264 പേരാണ് യുഎസില്‍ ഞായറാഴ്ച മരിച്ചത്.
ഇതിനിടെ കൊറോണമഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ദശലക്ഷണകക്കിന് പേര്‍ രോഗബാധിതരാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ അന്തോണി ഫൗസി സി.എന്‍.എന്‍.ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ട്രംപിന്റെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സിലെ പ്രമുഖ അംഗം കൂടിയാണ് അന്തോണി ഫൗസി.
ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,21,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഫ്രാന്‍സില്‍ 292 ഉം യുകെയില്‍ 209 ഉം മരണങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 123 മരണവും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. എട്ട് പേര്‍ മരിക്കകയും ചെയ്തു. ഇതില്‍ നാല് പേര്‍ 24 മണിക്കൂറിനിടെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here