കേരളം അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. നിലവില്‍ സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുല്യം അതിഥി തൊഴിലാളികള്‍ക്കും സുരക്ഷയും സൗകര്യവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

നിലവിലെ സാഹചര്യം അവരെ ബോധ്യപ്പെടുത്തണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News