ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചിരിക്കുന്നത്.

41 ദിവസത്തേക്ക് രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന രീതിയില്‍ ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ നിന്ന് മനസിലാക്കുന്നത്.

അതേസമയം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള അതിഥി തൊഴിലാളികളോട് അവിടെ തന്നെ തുടരാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 1024 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 95 പേര്‍ രോഗ മുക്തരായി രാജ്യത്ത് 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News