അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിച്ച് യതീഷ് ചന്ദ്ര; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയില്‍ കണ്ണൂരില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടുവിക്കുന്ന കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു.

എസ്പിയുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ യതീഷ് ചന്ദ്രയ്ക്ക് വേണ്ടി കയ്യടിക്കുകയാണ്.

വ്യാജവാര്‍ത്തകളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും നിങ്ങള്‍ ഇവിടെ അന്യദേശക്കാരല്ല ഇത് നിങ്ങളുടെ സ്വന്തം ഇടമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ അത്രമേല്‍ കരുതലോടെയാണ് കാണുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ കരഘോഷങ്ങളോടെയാണ് അതിഥി തൊഴിലാളികള്‍ യതീഷ് ചന്ദ്രയുടെ വാക്കുകള്‍ ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News