മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ; ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട്

‘മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ’ ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട്

കൊറോണാ വിരുദ്ധ ഗാനം യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. കവിയും മാധ്യമപ്രവർത്തകനുമായ എൻ. പി. ചന്ദ്രശേഖരനാണ് ഗാനം രചിച്ചത്.

മാരി പോണം മഹാമാരി പോണം എന്ന ഗാനത്തിന്റെ വരികൾ:

“കോലോത്തുംപാടത്തെ മാലപ്പെണ്ണേ
ആലോലം നീയെങ്ങു പോണൂ പൊന്നേ”

“വേലൂരു കാവിൽ വെളക്കു കാണാൻ
വേല കാണാൻ വെടിക്കെട്ടു കാണാൻ”

“മാരപ്പെണ്ണാപ്പെണ്ണും മങ്കപ്പെണ്ണീപ്പെണ്ണും
മാലപ്പെണ്ണേ എന്തേ കൂടെപ്പോരാൻ”

“വേലപ്പറമ്പീന്നു മാല വാങ്ങാൻ
മേലാട തുന്നണ ശീല വാങ്ങാൻ”

“മാരി വന്നൂ പെണ്ണേ മരണമാരി
ദീനം വന്നൂ പൊന്നേ നടപ്പുദീനം”

“വേല വേണ്ടീക്കൊല്ലം വെളക്കും വേണ്ടാ
മേളം വേണ്ടാ വെടിക്കെട്ടു വേണ്ടാ”

“മാരി പോണം മഹാമാരിപോണം
മാരണം പോവണം മാലോകരേ”

“മാരി പോയ് മാനം തെളിയും വരെ
മാനുഷരെല്ലാരും മൂളയോടെ”

ഗാനം ഈ ലിങ്കിൽ കേൾക്കാം: ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News