അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

കോഴിക്കോട്: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ടീം നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.

സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം ശ്രമം നടക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പ്രചാരണം. സഹദേവന്‍ കെ നെജേന്‍ട്രോപ്പിസ്റ്റ് എന്ന പ്രൊഫൈല്‍ വഴിയാണ് വ്യാപകമായ പ്രചാരണം നടത്തുന്നത്.

ഓരോ കേന്ദ്രങ്ങളിലും ബന്ധപ്പെടേണ്ട അതിഥി തൊഴിലാളികളുടെ പേരും നമ്പറും ഇയാളുടെ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങനെ ലഭിച്ച നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോഴാണ് ഈ പ്രചാരണങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞത്. തങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമ്പഴാണ് ചിലര്‍ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്.

പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി മിനുറ്റകള്‍ക്കകം ഒടുവിലത് സംഭവിച്ചു എന്ന് പറഞ്ഞാണ് സഹദേവന്‍ പോസ്റ്റിട്ടത്. ഇതില്‍ നിന്ന് തന്നെ ഈ സംഘത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel