
മലപ്പുറം: നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം.
എടവണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ച സന്ദേശത്തെ തുടര്‍ന്ന് നിരവധി അതിഥി തൊഴിലാളികള്‍ യോഗം ചേര്‍ന്നിരുന്നു. എടവണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. ഇയാള്‍ക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here