മുംബൈയില്‍ മലയാളി നഴ്സിന് കൊറോണ; ആശങ്കയോടെ സഹപ്രവര്‍ത്തകര്‍

മുംബൈയിലെ പ്രസിദ്ധമായ ജസ്ലോക് ആശുപത്രിയിലെ മലയാളി നഴ്‌സിനും കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 8 പുതിയ കേസുകള്‍ കൂടി പുറത്തു വന്നതോടെ മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 215 ആയി ഉയര്‍ന്നു.

ജസ്ലോക് ആശുപത്രിയില്‍ മൊത്തം 300 ഓളം പേര്‍ സേവനമനുഷ്ഠിക്കുന്നതില്‍ 95 % നേഴ്‌സുമാരും മലയാളികളാണ്.

മൂന്ന് ഹോസ്റ്റലുകളിലായി താമസിക്കുന്ന ഇവരെല്ലാം യാത്ര ചെയ്യുന്നതും ഒരു ബസ്സിലാണ്. ഇപ്പോള്‍ ക്വാറന്റൈന്‍ സ്ഥിരീകരിച്ച നഴ്‌സിന്റെ കൂടെ താമസിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണം കാണിക്കുന്നുണ്ടെന്നാണ് ഇവര്‍ പങ്കു വച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ജീവനക്കാരിലേക്ക് കൊറോണ വ്യാപനം തടയുവാന്‍ വേണ്ട മുന്‍കരുതലുകളുടെയും ക്വാറന്റൈന് വേണ്ട പ്രാഥമിക സൗകര്യങ്ങളുടെയും കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്ന അലംബാവ മനോഭാവത്തിനെതിരെയാണ് പരാതിയുമായി കൊറോണ സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തം ആരോഗ്യം പോലും മറന്ന് കൊറോണ ബാധിച്ച രോഗികളെ രാപ്പകല്‍ പരിപാലിക്കുന്ന നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കേണ്ട ചുമതല ആരോഗ്യവകുപ്പ് ഏറ്റെടുക്കേണ്ടതാണ്. മുംബൈ മലയാളി സംഘടന പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here