മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം; ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍; സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കും

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശമയച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെടി ജലീല്‍.

സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുമെന്ന് ജലീല്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ നഗരസഭാ പരിസരത്തും പ്രതിഷേധക്കാരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്നും കെടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.

ലോക് ഡൗണിനോട് സഹകരിക്കാത്തവര്‍ക്കെതിരേ ശക്തമായ നടപടി തുടരും. കമ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അതിപ്രസരമുണ്ടാവുന്നു. ഭക്ഷണം നല്‍കുന്നത് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കണം. സേവന പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ പുറത്തിറങ്ങരുതെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here