കൊറോണ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് നടത്തിപ്പിലും ആശങ്ക

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പിലും ആശങ്ക. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആറു മാസത്തേക്ക് അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ലോകകപ്പിന്റെയും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെയും കാര്യം അനിശ്ചിതത്വത്തിലായത്.

ആറു മാസത്തേക്ക് അതിര്‍ത്തികള്‍ അടച്ചിട്ടാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം കിട്ടില്ല. ഇതോടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പൂര്‍ണമായും താളംതെറ്റും. ലോകകപ്പ് മാറ്റിവെയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഐ പി എല്‍ നടത്തുന്നതിനെക്കുറിച്ച് ബി സി സി ഐയും ആലോചിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇതുവരെ 4200ല്‍ അധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 18 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here