എണ്ണവില 17 വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍; എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമില്ല.

ഏഷ്യന്‍ വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞ് ബ്രന്റ് ക്രുഡ് ഓയിലിന്റെ വില ബാരലിന് 23 ഡോളറായി. കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

ലോകമൊട്ടാകം ആവശ്യകതയില്‍ വന്‍ ഇടിവുവന്നതാണ് അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്.

അതേസമയം, കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയുടെ നഷ്ടം 300 പോയിന്റിനടുത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here