ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഇവിടെ തന്നെ തുടരും; പുറത്തിറങ്ങിയിട്ടില്ല: ജോജു പറയുന്നു

ലോക് ഡൗണിനൊപ്പം ചേര്‍ന്ന് വയനാട്ടില്‍ ചികിത്സക്കെത്തിയ നടന്‍ ജോജു ജോര്‍ജ്ജ്. എവിടെയാണോ ഉള്ളത് അവിടെ തുടരാനുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് അദ്ദേഹം. തടികുറക്കാനുള്ള ആയുര്‍വ്വേദ ചികിത്സക്കായാണ് ജോജു വയനാട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലെത്തിയത്.

കൊറോണ ഭീതി പടരും മുന്‍പേയാണ് വയനാട്ടിലെത്തിയത്. ഇതിനിടെയാണ് ലോക് ഡൗണ്‍ വന്നതെന്ന് ജോജു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

താന്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നത് വരെ, ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഇവിടെ തുടരാനാണ് തീരുമാനം. സുഹൃത്തുക്കളെ താനും അവര്‍ തന്നേയും വിളിക്കുന്നുണ്ട്. നമുക്ക് പരിചയമുള്ളവരേയും സ്‌നേഹമുള്ളവരേയും പിണക്കമുള്ളവരേയും വിളിക്കണം. അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് ചെയ്യാനാവുകയെന്ന് ജോജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News