ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കോഴിക്കോട് കോര്‍പ്പറേഷന്റെ ബജറ്റ് അവതരണം

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ ബജറ്റ് അവതരണം.

ടാഗോര്‍ സെന്റിനറി ഹാളില്‍ പ്രത്യേകം സീറ്റുകള്‍ ക്രമീകരിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. വാസ്‌കോഡ ഗാമയുടെ ജന്മസ്ഥലമായ സിന്‍സ് നഗരവുമായി യോജിച്ച് കോഴിക്കോട്, ‘ട്വിന്‍ സിറ്റി’ പദവിയിലേക്ക് മാറുമെന്ന പ്രഖ്യാപനം.

കൗണ്‍സിലര്‍മാര്‍ Break the chain ക്യാമ്പയിനില്‍ പങ്കെടുത്ത്, മാസ്‌കുകള്‍ ധരിച്ച് വിശാലമായ ടാഗോര്‍ ഹാളിലെത്തി. എസി ഒഴിവാക്കി വാതിലുകള്‍ തുറന്നിട്ടു, നല്ല ചൂടായതിനാല്‍ ഫാനായിരുന്നു ആശ്വാസം.

ഡെപ്യുട്ടി മേയര്‍ മീരാ ദര്‍ശക് ബജറ്റ് അവതരിപ്പിച്ചു

കൗണ്‍സിലര്‍മാര്‍ക്ക് പുറമെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് ബജറ്റ് അവതരണത്തില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും മുന്‍കൂട്ടി സീറ്റുകള്‍ കൃത്യമായ അകലത്തില്‍ ക്രമീകരിച്ചു. കോര്‍പ്പറേഷേന്‍ ആരോഗ്യവിഭാഗം അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ച ഹാളില്‍ നടന്ന ബജറ്റ് അവതരണം1 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News