കലാപ ആഹ്വാനം; കുടുങ്ങുമെന്ന് ഉറപ്പായതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി രാജസേനന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് തുരത്തണമെന്ന വിവാദപരാമര്‍ശത്തില്‍ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ മാപ്പ് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ എത്രയും പെട്ടെന്ന് കൊടുക്കാനുള്ളത് കൊടുത്ത് നാട്ടില്‍ നിന്ന് ഓടിക്കണമെന്നുമായിരുന്നു രാജസേനന്‍ രാവിലെ പറഞ്ഞത്.

അതിഥി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളെ വംശീയമായി അധിക്ഷേപിക്കുകയാണ് രാജസേനന്‍ ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതോടെയാണ് രാജസേനന്‍ വീഡിയോ നീക്കം ചെയ്ത് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here