കൊല്ലത്ത് കൊറോണ ബാധിതനുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കൊല്ലം: കോവിഡ് പിടിപെട്ട കൊല്ലം പ്രാക്കുളം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും നേഴ്‌സും അടക്കമുള്ളവര്‍ക്കാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. അതേസമയം, പ്രാക്കുളം സ്വദേശിയുമായി ബന്ധപ്പെട്ട 19 പേര്‍ക്ക് രോഗമില്ലെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു.

ആശങ്കകള്‍ക്കിടയില്‍ ചെറുപ്രതീക്ഷ നല്‍കുന്നതാണ് കൊല്ലത്ത് ഇന്ന് ലഭിച്ച പരിശോധന ഫലം. കോവിഡ് ബാധിതനായ പ്രാക്കുളം സ്വദേശിയുമായി നേരിട്ട് ബന്ധപ്പെട്ട 24 പേരുടെ സാമ്പിളുകളില്‍ 11 എണ്ണത്തിന്റെ ഫലമാണ് പുറത്തുവന്നത്. ഇവയെല്ലാം നെഗറ്റീവാണ്. തൃക്കരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ നേഴ്‌സ്, ഓട്ടോഡ്രൈവര്‍, ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന എട്ട്‌പേര്‍ എന്നിവരടക്കമുള്ളവര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായി.

60 പേരുടെ പരിശോധന ഫലം കൂടി ഇന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഹൈ റിസ്‌ക് പട്ടികയില്‍ 73 പേരും ലോ റിസ്‌ക് പട്ടികയില്‍ 56 പേരുമാണുള്ളത്. അതേസമയം, പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 19 പേര്‍ക്ക് രോഗമില്ലെന്ന വ്യാജസന്ദേശം ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കി. ഇന്നലെ രാത്രിയോടെയാണ് വ്യാജസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് നിരീക്ഷണത്തിലിരുന്നവരുടെ ഫോണ്‍ വിളികളുടെ പ്രവാഹമായി. ഇതോടെയാണ് വ്യാജസന്ദേശത്തിന്റെ ഉറവിടമന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദേശിച്ചത്.

അതേ സമയം ജില്ലയില്‍ നിന്ന് ജര്‍മ്മന്‍ സ്വദേശികളായ 12 പേരെയും 3 മലേഷ്യന്‍ സ്വദേശികളേയും തിരുവനന്തപുരത്ത് എത്തിക്കും ജര്‍മ്മനിയുടെ പ്രത്യേക വിമാനത്തില്‍ ജര്‍മ്മന്‍ സ്വദേശികളെ ജര്‍മ്മനിയിലേക്കും മലേഷ്യകാരെ തിരിച്ചനാപ്പള്ളി എയര്‍പോര്‍ട്ടിലും എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News