ലണ്ടനില്‍ അകപ്പെട്ടവരെ തിരിച്ചെത്തിക്കും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് കണ്ണന്താനം; ഒടുവില്‍ മാപ്പ്, ‘ഇന്ന് രണ്ടാമത്തേത്’

ദില്ലി: ലണ്ടനില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം.

ലണ്ടനിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയയ്ക്കുമെന്ന വ്യാജവാര്‍ത്തയാണ് കണ്ണന്താനം പങ്കുവച്ചത്. തെറ്റായ വിവരമാണ് പങ്കുവച്ചെന്ന് മണിക്കൂറുകള്‍ക്ക് ശേഷം മനസിലായതോടെ കണ്ണന്താനം മാപ്പ് ചോദിക്കുകയും ചെയ്തു.

”ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐഎഎസുകാരുടെ ഗ്രൂപ്പില്‍ ഇട്ട സന്ദേശം പലതവണ സ്ഥിരീകരിച്ച ശേഷമാണ് പങ്കുവച്ചത്. മറ്റു പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സാഹചര്യത്തില്‍ ആ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം ശരിയാണെന്ന ധാരണയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അതു തെറ്റാണെന്ന് മനസ്സിലായി.” തെറ്റായ വിവരം നല്‍കി ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയതില്‍ ഖേദിക്കുകയാണെന്ന് കണ്ണന്താനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News