
പത്തനംതിട്ട: കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 14 ദിവസം ഇവര്‍ വിട്ടില്‍ നിരിക്ഷണത്തില്‍ തുടരും. മധുര പലഹാരങ്ങള്‍ നല്‍കിയാണ് ആശുപത്രി ജീവനക്കാര്‍ കുടുംബത്തെ യാത്രയാക്കിയത്.
മാര്‍ച്ച് എട്ടിന് കൊറോണ സ്ഥിരീകരിച്ച് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ റാന്നി ഐത്തല സ്വദേശികളാണ് ആശുപത്രി വിട്ടത്. ഫെബ്രുവരി 29 നാണ് 55 കാരനും ഭാര്യയും മകനും റാന്നിയിലെ വീട്ടിലെത്തിയത് . 93 ഉം 89 ഉം വയസ്സുള്ള മാതാപിതാക്കള്‍ താമസിച്ച വീട്ടിലാണ് ഇവര്‍ കഴിഞ്ഞത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്നാണ് കോവിഡ് സാധ്യത ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൂന്നംഗ കുടുബം ഉള്‍പ്പെടെ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ച്ച തുടര്‍ച്ചയായുള്ള നിരിക്ഷണങ്ങള്‍ക്കു ശേഷം ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്.
ജീവനോടെ മടങ്ങാമെന്ന് കരുതിയില്ലെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും കുടുബം പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഇവര്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കിയും ആണ് കുടുംബത്തെ യാത്രയാക്കിയത്.
14 ദിവസം ഇവര്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും. അതേ സമയം അഗ്‌നിശമന സേന 5 അംഗ കുടുംബത്തിന്റെ വീടുകള്‍ നേരത്തെ ശുചിയാക്കിയിരുന്നു. രോഗബാധിതരുമായി പ്രഥമ സംബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ ഐസോലേഷന്‍ കാലാവധി ഇനിയും പൂര്‍ത്തിയായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here