1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി; 1.30 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് 1031 തദ്ദേശ സ്ഥാപനങ്ങളില്‍ 1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

1.54 ലക്ഷം പേര്‍ക്ക് കഴിഞ്ഞ ദിവസം ഇതുവഴി ഭക്ഷണം നല്‍കാനായി. 1.30 ലക്ഷം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

”നിരാലംബര്‍ക്കും അത്യാവശ്യക്കാര്‍ക്കും ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യതയുണ്ടാകണം. ഭക്ഷണം സ്വന്തമായി പാകം ചെയ്യാനാവില്ല എന്നുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തലാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇതിനകത്ത് കാശ് കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയ്യാറാകുന്നവരുണ്ട്. അവര്‍ക്ക് പാചകം ചില കാരണങ്ങളാല്‍ ഒഴിവാക്കലാണ് താത്പര്യം. അവര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കാനല്ല തീരുമാനിച്ചത്. സംസ്ഥാനത്ത് ആകെ തുടങ്ങാന്‍ തീരുമാനിച്ച ആയിരം ഹോട്ടലുകളില്‍, ഇവ സ്ഥാപിതമായ പ്രദേശങ്ങളില്‍ ഈ പറയുന്ന ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം എത്തിക്കാന്‍ പ്രയാസമുണ്ടാകില്ല. എവിടെയൊക്കെ ആവശ്യം വരുന്നോ അത്തരം സ്ഥലങ്ങളില്‍ പ്രത്യേകമായ ക്രമീകരണത്തോടെ ഹോട്ടല്‍ തുറക്കേണ്ടി വരും.” ഇവിടെ നിന്ന് സാധാരണ നിലയ്ക്കുള്ള ഭക്ഷണ വിതരണം നടക്കില്ല, പകരം ഹോം ഡെലിവറി നടക്കും. അതുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News