കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ വെച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കര്‍ശ്ശന പരിശോധനകള്‍ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗര്‍ ജില്ലാ കളക്ടറും വയനാട് കളക്ടറും തയ്യാറാക്കിയ ലിസ്റ്റുപ്രകാരവും ആരോഗ്യപരിശോധനനയുമെല്ലാം വേണം അതിര്‍ത്തി പിന്നിടാന്‍.

കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്കും ഇതെല്ലാം ബാധകം. മറ്റ് കര്‍ണ്ണാടക അതിര്‍ത്തികളിലെല്ലാം ഇതിനകം ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായെങ്കിലും പ്രധാന പാതയായ എന്‍ എച്ച് 766ല്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. അതിര്‍ത്തിവഴി കടന്നുപോവുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ഇന്ന് കളക്ടര്‍ അദീല അബ്ദുള്ളയും ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയും നേരിട്ട് രംഗത്തിറങ്ങി.

ചരക്ക് വാഹനങ്ങളിലെ ജീവനക്കാരുടെ ആരോഗ്യ സ്ഥിതിയും മറ്റുമെല്ലാം പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അതിര്‍ത്തിയായ മുത്തങ്ങയിലായിരുന്നു ആദ്യപരിശോധന.

പരിശോധനകള്‍ക്കിടയില്‍ മാസ്‌ക്കുകള്‍ ഇല്ലാത്തവര്‍ക്ക് മാസ്‌കും നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പലരും. കേരളത്തിലെ അനുഭവങ്ങള്‍ ചോദിച്ച കളക്ടറോട് ലോറി ജീവനക്കാര്‍ പറഞ്ഞ മറുപടി കളക്ടര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

രാജ്യത്ത് പലയിടത്തും തങ്ങള്‍ പോയിട്ടുണ്ട് കേരളത്തിലെ അനുഭവം വ്യത്യസ്തമാണ് പോലീസ് നമ്പര്‍ വണ്‍ ആണെന്നും ജീവനക്കാര്‍ പറയുന്നു.ഭക്ഷണവും വെള്ളവുമുള്‍പ്പെടെ പലയിടത്തുനിന്നും ആളുകള്‍ നല്‍കും.

ഒരു ബുദ്ധിമുട്ടും കേരളത്തില്‍ നിന്നുണ്ടാകാറില്ലെങ്കിലും മറ്റിടങ്ങളില്‍ അതങ്ങനെയല്ലെന്നും കളക്ടറോട് ഇവര്‍ പറഞ്ഞു. കളക്ടര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് ലോറി ജീവനക്കാര്‍ യാത്ര തുടര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel