ദില്ലി: നിസാമുദ്ദീനില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മാര്‍ച്ച് 18ന് പ്രദേശത്തെ പള്ളിയില്‍ ഒരു മതപരമായ ചടങ്ങ് നടന്നിരുന്നു. 500ഓളം പേരാണ് ഇതില്‍ പങ്കെടുത്തത്. അധികൃതരുടെ അനുമതിയില്ലാതെ നടന്ന ചടങ്ങില്‍ വിദേശികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മലേഷ്യ, സൗദി അറേബ്യ, ഇംഗ്ലണ്ട്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തതെന്ന് പൊലീസ് പറയുന്നു.
ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here