മദ്യാസക്തിയുള്ളവര്‍ക്ക് ഇനി ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭിക്കും; ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യാസക്തി ഉളളവര്‍ക്ക് ഡോക്ടരുടെ കുറിപ്പടിയോടെ മദ്യം വാങ്ങാനുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മദ്യാസക്തനാണെന്ന് ഡോക്ടറര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മദ്യം ലഭിക്കും .

മദ്യാസക്തനോ , അയാള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരാള്‍ക്കോ മദ്യം വാങ്ങാന്‍ എക്‌സൈസ് പാസ് അനുവദിക്കും. എക്‌സൈസ് പാസ് കാണിച്ചാല്‍ ബിവറേജ് ഷോപ്പില്‍ നിന്ന് മദ്യം ലഭിക്കും. എന്നാല്‍ ബിവറേജ് ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍
പാടില്ല.

നിരവധി കടമ്പകള്‍ കടന്ന് മാത്രമേ മദ്യാസക്തനായ വ്യക്തിക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ലഭിക്കുകയുളളു. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറമാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന കുറിപ്പടിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് മദ്യാസക്തനായ വ്യക്തിക്ക് പാസ് അനുവദിക്കുക.

പരിശോധിക്കുന്ന ഡോക്ടറര്‍ തന്റെ രോഗി മദ്യാസക്തനാണെന്ന് ആദ്യം സാക്ഷ്യപ്പെടുത്തണം .അത് എക്‌സൈസ് റേഞ്ച് ഓഫീസിലോ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേ ഹാജരാക്കിയാല്‍ അവിടെ നിന്ന് മദ്യം അനുവദിക്കാവുന്നതാണെന്ന് പാസ് നല്‍കും.

വിവിധ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മദ്യാസക്തനായ വ്യക്തിക്കോ, അയാള്‍ സാക്ഷ്യപ്പെടുത്തുന്ന വ്യക്തിക്കോ ബിവറേജ് ഔട്ട്‌ലൈറ്റിലെത്തി മദ്യം വാങ്ങാം . എന്നാല്‍ ബിവറേജ് ഷോപ്പ് തുറന്ന് വെയ്ക്കാന്‍ പാടില്ല.

മദ്യാസക്തനാണോ എന്ന് സാക്ഷ്യപെടുത്താനുളള അധികാരം സര്‍ക്കാര്‍ ഡോക്ടറമാര്‍ക്ക് മാത്രമാണ് . ഒരു വ്യക്തിക്ക് ഒന്നിലധികം പാസ് അനുവദിക്കരുത്. പാസിന്റെ വിവരം ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം.

വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ ഇരട്ടിപ്പോ ഇല്ലെന്ന് എക്‌സൈസ് ഐടി സെല്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നിുമാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News