കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കു കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ ബഹ്റൈനില്‍ നിന്നും മറ്റുള്ളവര്‍ ദുബായില്‍ നിന്നും നാട്ടില്‍ എത്തിയവരാണ്.ഇതോടെ കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി.

കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ ഈരണ്ടു പേര്‍ക്കും, ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയില്‍, പാനൂര്‍ സ്വദേശികള്‍ക്കുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ ബഹ്റൈനില്‍ നിന്നും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിന്നുമാണ് നാട്ടിലെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ കൊറോണ ബാധ സംശയിച്ച് 10904 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 92 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

നിലവില്‍ 37 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 18 പേര്‍ ജില്ലാ ആശുപത്രിയിലും 22 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 15 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍ നിന്നും 360 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 302 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 275 എണ്ണം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here