ന്യൂയോര്‍ക് നഗരം നിശ്ചലമായപ്പോള്‍…

അമേരിക്കയുടെ ചരിത്രത്തില്‍ ന്യൂയോര്‍ക് നഗരം നിച്ചലമായതു 5 തലമുറയുടെ ഓര്‍മയില്‍ ഇല്ല. നിശ്ചലമായ സൗധങ്ങളള്‍ക്കിടയില്‍ മനുഷ്യജീവന് മരണത്തിനു കാത്തു കിടക്കുയാണ്. ഏതാണ്ട് 60,679 കൊറോണ വൈറസ് ബാധിച്ചവര്‍ എന്നാല്‍ മരണപെട്ടവര്‍ 1026.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ 43 ശതമാനവും ന്യൂയോര്‍ക് സ്റ്റേറ്റിലായിരിക്കുയാണ്. അമേരിക്കയില്‍ ആകമനം 143 380 കൊറോണ വൈറസ് സ്ഥിരീകരിച്ചു . 2569 മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടു .ന്യൂയോര്‍ക്ക സിറ്റിയിലെ 5 ബോറോ കള്‍ ഉള്ള ന്യൂയോര്‍ക് നഗരത്തില്‍ ഇന്ത്യക്കാര്‍ തിങ്ങി പാര്‍ക്കുന്ന ക്യുന്‍സ് പ്രദേശത്തു 8214 കൊറോണ വൈറസ് ബാധിതരു ണ്ട് .

ന്യൂയോര്‍ക്കിലെ പ്രധാന ഇന്ത്യന്‍ ഗ്രോസറി വെയര്‍ഹൗസില്‍ തൊഴിലാളികള്‍ക്കു കോവിഡ് പടര്ന്നതിനെ തുടര്‍ന്ന് മിക്ക ഇന്ത്യന്‍ സ്റ്റോറുകളും പൂട്ടി കഴിഞ്ഞു. തിങ്കളാഴ്ച വരെ 8500 പേര് കോവിഡ് ബാധിച്ചു ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രികളിലുണ്ട്. 2200 ഓളം പേര്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്കളില്‍ അത്യാസന്ന നിലയിലുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുമെന്നാണ്.

ഹൈഡ്രോ ക്ലോറോക്വിന്‍ , സീത്രോമാമാക്‌സ് ക്ലോറോക്വിന്‍ മരുന്നുകളാണ് മാര്‍ച്ച് 24 മുതല്‍ കോവിട് ബാധയുള്ളവര്‍ക് കൊടുത്തു കൊണ്ടിരിക്കുന്നത് .N 95 മാസ്‌കുകളും ഫെയ്സ്ഡ് ഷില്‍ഡുകളും ചൈനയിലെ ഷാങ്ഹ യില്‍ നിന്ന് ആദ്യ ചരക്കു വിമാനം എത്തി കഴിഞ്ഞു .20 ചരക്കു വിമാനങ്ങള്‍ ങ്ങള്‍ കൂടി ഉടന്‍ എത്തുമെന്നറിയുന്നു . കൂടാതെ തിങ്കളാഴ്ച രാവിലെ 1000 കിടക്ക ഉള്ള യുഎസ് നേവിയുടെ മെഡിക്കല്‍ ഷിപ് ന്യൂയോര്‍ക് സിറ്റിയില്‍ എത്തിയിട്ടുണ്ട്.

ഇതൊക്കെ പ്രതിഷ നല്കുന്നതാണെങ്കിലും മരിക്കുന്നവരുടെ എണ്ണം കൂടുന്നതാടെ നഴ്‌സസ് മാരുടെയും ഡോക്ടര്‍മാരുടെയും ഉത്കണ്ഠ വര്ധിച്ചിരിക്കുയാണ് ..വേണ്ടത്ര പ്രൊട്ടക്ഷന്‍ ഇല്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യാനും നിര്‍ബന്ധിക്കപ്പെടുന്നു മരണത്തിനു കീഴ്‌പെടുന്നവരായ കോവിദ് രോഗികളുടെ മുന്‍പില്‍ നിസ്സഹരായി നില്‌കേടി വരുന്നു .ഇതൊക്കെയാണ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് നേരിടുന്ന വേദന നിറഞ്ഞ കാര്യം .

ഇതിനോടകം കുറെ നഴ്‌സസ് ഡോക്ടര്‍സ് കൊറോണ ബാധിതരാ യി കഴിഞ്ഞു . കൂടുതല്‍ ഹോസ്പിറ്റല്‍ ബെഡുകള്‍ , കൂടുതല്‍ അത്യാസന്ന രോഗികളെ രക്ഷിക്കാനുള്ള ഉള്ള വെന്റിലേറ്ററുകള്‍ ഉള്ള സിറ്റി ഹോസ്പിറ്റലുകളുടെ അഭാവം ഇവിടെ ഇപ്പോള്‍ അനുഭവിച്ചറിയുണ്ട് .

ഏപ്രില്‍ 30 വരെ സാമൂഹിക അകലം പാലിക്കുന്നത് തുടരും 10 പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നതു ഏപ്രില്‍ 30 വരെ തടയും . കോവിഡ് മൂലം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ അമേരിക്കക്കാര്‍ മരിക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ആന്തോണി ഫൗച്ചി പറഞ്ഞത് ആശങ്കയായി. അത്രയും അമേരിക്കക്കാരെ മരിക്കാന്‍ വിടുകയും ഗവണ്മെന്റ് നിസഹായാവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുന്നത്അംഗീകരിക്കാനാവുമോ എന്നതാണ് പ്രശ്നം.

ഒന്‍പതു മിന്റ്‌റസില്‍ ഒരാള്‍ എന്ന നിലയില്‍ എത്തിയിട്ടും ക്വറേന്റ്‌റൈയ്ന്‍ ഇല്ലാത്തതു അത്ഭുതമാണ് പകരം ശക്തമായ ഒരു യാത്ര ഉപദേശം ട്രമ്പ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയുട്ടുള്ളത്.
ഇതിനടയില്‍ ന്യൂയോര്‍ക് സിറ്റി 512 പോലീസ് ഓഫീസര്മാര്ക് കോവിട് സ്ഥിരീകരിച്ചു. 3 ഓഫീസര്‍സ് NYPD ക്കു നഷ്ട്ടപെട്ടു. വിലയേറിയ സേവനമാണ് കൊറോണ കാലത്തു പോലീസ് നല്‍കിയത് .

അമേരിക്കയില്‍ ഉടനീളം ഏകികൃതമായ ഒരു ആരോഗ്യനയം നടപ്പാക്കത്തതും ,വളരെ പെട്ടെന്ന് എല്ലാം നിയന്ത്രണത്തില്‍ ആകുമെന്ന അമിത ആത്മവിശ്വാസവുമാണ് ഇത്തരത്തില്‍ വഷളാകുന്നതിന് ഇടവന്നത് . വര്‍ഷാദ്യം തന്നെ കൊറോണ ചൈനയില്‍ പടര്‍ന്നപ്പോള്‍ യു എസ് ഇന്റലിജിന്‍സ് വിഭാഗം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചു ജാഗ്രതയും കരുതലും നടത്തിയിരുന്നെങ്കില്‍, ഉദാഹരണത്തിനു അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ യാത്രക്കാരെ മിനിമം വൈദ്യ പരിശോധനയുമില്ലാതെ ഇറങ്ങിപോകാന്‍ അനുവദിച്ചതിനു വലിയ വില നല്‍കേണ്ടി വന്നു .

ഷെയര്‍ മാര്‍ക്കറ്റ് പൊങ്ങുന്നതിന്റെയും താഴുന്നതിന്റെയും പട്ടിക നോക്കുന്ന ഭരണകൂടത്തിന് പൊതുജനാരോഗ്യം , പകര്‍ച്ചവ്യാധി ഇതൊക്കെ തക്ക സമയത്തു നോക്കാന്‍ കഴിയാത്തതാണ് കൈവിട്ടുപോയ കൊറോണ വൈറസിന്റെ അമേരിക്കന്‍ കഥ.

ന്യൂയോര്‍ക്കില്‍ നിന്നും ജോസ് കാടാപുറം തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News