കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം; പോത്തന്‍കോട് സ്വദേശി 69 കാരന്‍ മരിച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 69 കാരനാണ് മരിച്ചത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന
എഎസ്‌ഐ അബ്ദുള്‍ അസീസാണ് മരണപ്പെട്ടത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

ഈ മാസം 28ാം തിയ്യതിയാണ് ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് പക്ഷാഘാദം ഉള്‍പ്പെടെ മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ഹൃദാഘാതവും പക്ഷാഘാതവും കണ്ടെത്തിയ ഇദ്ദേഹം അതാവ ഗുരുതരാവസ്ഥയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു എന്നത് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ പ്രതിസന്ധിയായിരുന്നു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗികമായി മാത്രമാണ് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിഞ്ഞത്. മാര്‍ച്ച് 13 ന് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത് ഞായറാഴ്ചയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News