ഭയപ്പെടേണ്ട സാഹചര്യമില്ല; പോത്തന്‍കോട് സമൂഹവ്യാപനം സംശയിക്കുന്നില്ലെന്നും കെകെ ശൈലജ ടീച്ചര്‍

പോത്തന്‍കോട് സംഭവത്തില്‍ സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അനാവശ്യമായ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍.

മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയുള്ള പ്രതികരണമാണ് ബന്ധുക്കളില്‍ നിന്ന് ഉണ്ടായത്.

ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുകയെന്നും മന്ത്രി അറിയിച്ചു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ഇദ്ദേഹം തീര്‍ത്തും അവശനായിരുന്നു അതുകൊണ്ടുതന്നെ ഇദ്ദേഹത്തില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല ബന്ധുക്കള്‍ സഹകരിച്ചെങ്കില്‍ മാത്രമെ കോണ്‍ടാക്ട് ട്രെയ്‌സിങ് ഫലപ്രദമായി നടത്താന്‍ കഴിയുകയുള്ളു.

റാപ്പിഡ് ടെസ്റ്റിനെ കുറിച്ച് സമൂഹത്തില്‍ വ്യാപകമായ തെറ്റിദ്ധാരണകള്‍ ഉണ്ട്. റാപ്പിഡ് ടെസ്റ്റിന്റെ ഫലങ്ങള്‍ പോലും അന്തിമമല്ല.

വിദേശത്ത് നിന്നെത്തിയവര്‍ക്കൊപ്പം ഇദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തതായി വിവരം കിട്ടിയിട്ടുണ്ട് ഇതിനെ കുറിച്ച് അന്വേഷിക്കും.

ഇപ്പോഴും നിര്‍ദേശങ്ങള്‍ പാലിക്കാത്ത ചിലരുണ്ട് ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News