നിസാമുദ്ദീനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടത്തിയ മത ചടങ്ങില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗ ലക്ഷണം; 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദില്ലി നിസാമുദീനില്‍ അനുമതി കൂടാതെ നടത്തിയ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 200 ലേറേ പേര്‍ക്ക് കോറോണ രോഗ ലക്ഷണം.

24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 6 പേര്‍ തെലങ്കാനയില്‍ മരിച്ചു.ചടങ്ങില്‍ പങ്കെടുത്ത 9 പേര്‍ക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കോറോണ സ്ഥിരീകരിച്ചു.

കേരളത്തില്‍ നിന്നും 24 പേര്‍ പങ്കെടുത്തു. നിസാമുദീന്‍ അര്‍ദ്ധസൈനീക വിഭാഗം വളഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ആയിരത്തിലേറേ പേരെ ആശുപത്രികളിലേയ്ക്ക് മാറ്റി.

അതി തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ദക്ഷിണ ദില്ലിയിലെ നിസാമുദീനില്‍ നടക്കുന്നത്. സ്ഥലത്ത് താമസിക്കുന്നവരും ദര്‍ഗയിലുണ്ടായിരുന്നവരുമടക്കം ആയിരത്തോളം പേരെ ആരോഗ്യവിഭാഗവും പോലീസും വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി.

കോറോണ രോഗ ലക്ഷങ്ങള്‍ ഉള്ള 170 ഓളം പേരെ ക്വാറന്‍യിന്‍ ചെയ്തു.പലര്‍ക്കും രോഗം സ്ഥിരീകരിച്ചു.മാര്‍ച്ച് 13 മുതല്‍ 15 വരെ തബ് ലീഗി ജമാത്ത് എന്ന് സംഘനട നടത്തിയ അലാമി മഷ് എന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കോറോണ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 2000യരത്തോളം പേര്‍ പങ്കെടുത്തെന്നാണ് കണക്ക്. കേരളത്തില്‍ നിന്നും 25 ഓളം പേരുടെ സാനിധ്യം മതചടങ്ങില്‍ ഉണ്ടായിരുന്നു. കോറോണ മൂലം തെലങ്കാനയില്‍ മരിച്ച 6 പേര്‍ നിസമുദീനിലെ മതചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇവിടെ നിന്നും മടങ്ങിയ ശ്രീനഗര്‍ സ്വദേശിയും പിന്നീട് മരിച്ചു.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ രോഗം സ്ഥീരീകരിച്ച 10 പേരില്‍ 9 പേരും ദില്ലിയില്‍ ഈ ചടങ്ങില്‍ എത്തിയിരുന്നു.

ഇന്തോനേഷ്യ, മലേഷ്യ,കിര്‍ഗിസ്ഥാന്‍,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും 28 പേരും നിസാമുദീനില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ എത്തിയവരെ കണ്ടെത്താന്‍ യുപിയിലെ പതിനാല് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കി.യോഗ ശേഷം നിരവധി പേര്‍ യുപിയിലെ ദിയുബദിലേയ്ക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും നൂറിലേറേ പേര്‍ പങ്കെടുത്തിരുന്നു.ഇവരില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേരെ കണ്ടെത്തി ക്വാറന്റയിന്‍ ചെയ്തു.

കൂട്ടം കൂടാന്‍ പാടില്ലെന്ന നിരോധന ആജ്ഞ നിലനില്‍ക്കേയാണ് അധികൃതര്‍ അറിയാതെ മതചടങ്ങ് സംഘടിപ്പിച്ചത്.സംഘാടകര്‍ക്ക് എതിരെ കേസെടുക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News