പോത്തന്‍കോട് സമ്പൂര്‍ണ ക്വാറന്റൈന്‍; വിദേശത്ത് നിന്നെത്തിയവര്‍ കോള്‍സെന്ററുമായി ബന്ധപ്പെടണം: കടകംപള്ളി സുരേന്ദ്രന്

കൊറോണ വൈറസ് ബാധിച്ച് കേരളത്തില്‍ രണ്ടാമത്തെയാള്‍ മരിച്ച തിരുവനന്തപുരത്തെ പോത്തന്‍കോട് ഇരുപത്തിയൊന്ന് ദിവസത്തേക്ക് സമ്പൂര്‍ണമായി അടച്ചിടുമെന്ന് ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീരുമാനം ജില്ലയിലെ അവലാകന യോഗത്തിന് ശേഷം.

പ്രദേശവാസികള്‍ എല്ലാം ഈ നിര്‍ദേശവുമായി സഹകരിക്കണം. മരിച്ച വ്യക്തിയില്‍ നിന്നും നേരിട്ട് വിവരം ശേഖരിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പ്രദേശത്ത് സജ്ജീകരിച്ചിട്ടുള്ള കോള്‍ സെന്ററില്‍ സ്വമേധയാ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്ത് വിദേശത്തുനിന്ന് എത്തിയവര്‍ ഉണ്ടെങ്കില്‍ അവര്‍ സ്വമേധയാ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രദേശത്ത് പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ പൊലീസിന് അധികാരം നല്‍കിയിട്ടുണ്ട്. കടകമപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News