ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഒരുലക്ഷം രൂപ; മന്ത്രി ഇപി ജയരാജനും ഓഫീസ് സ്റ്റാഫും ഒരുമാസത്തെ ശമ്പളം നല്‍കി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് വലിയ രീതിയിലുള്ള പിന്‍തുണയാണ് തുടക്കം മുതല്‍ ലഭിച്ചത്.

ചെറുതും വലുതുമായ തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നല്‍കി.

വ്യവസായ മന്ത്രി ഇപി ജയരാജനും അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാവരുടെയും സഹായം ആവശ്യമാണെന്നും അതിനുവേണ്ടി നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News