കൊറോണ: രാജ്യത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍; കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1300 കടന്നു. ഇന്ന് മാത്രം 200 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ടെത്തുന്നതും ഇന്ന്.

മൂന്ന് പേര്‍ മരിച്ചു. മരണസഖ്യ 35 ആയി. കോറോണ പരിശോധന ശക്തമാക്കേണ്ട പത്ത് ജില്ലകളുടെ ലിസ്റ്റ് കേന്ദ്ര പുറത്തിറക്കി. കേരളത്തില്‍ നിന്ന് പത്തനംതിട്ടയും കാസര്‍ഗോഡും ലിസ്റ്റില്‍.

കോറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ദില്ലിയില്‍ രോഗികളുടെ എണ്ണം നൂറ് കടന്നു.നോയിഡയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളില്‍ പതിനാറ് പേരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഫാക്ടറി അടച്ച് പൂട്ടി.

സാമൂഹ്യ വ്യാപന സാധ്യത നിലനില്‍ക്കുന്ന മാഹാരാഷ്ട്രയില്‍ 47 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുബൈയില്‍ ലോക്ക് ഡൗണ്‍ ശക്തമാക്കി.

പശ്ചിമ ബംഗാളിലും, മധ്യപ്രദേശിലും കേരളത്തിലും ഓരോരുത്തര്‍ വീതം കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളില്‍ മരിച്ചയാള്‍ക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് ഇത് വരെ കണ്ടെത്താനായില്ല. രാജ്യത്താകമാനം 200 പേരില്‍ രോഗം സ്ഥിരീകരിച്ചു.

ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ പേരില്‍ രോഗം കണ്ടെത്തുന്നത് ഇതാദ്യം. രോഗവ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പത്ത് ജില്ലകളുടെ ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

കേരളത്തില്‍ നിന്ന് പത്തനംതിട്ടയും കാസര്‍ഗോഡും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.ദില്ലിയില്‍ ദില്‍ഷാദ് ഗാര്‍ഡന്‍,നിസാമുദീന്‍ എന്നീ സ്ഥലങ്ങളും അതീവ ശ്രദ്ധ വേണ്ട പ്രദേശങ്ങളാണ്.

ഇവ കൂടാതെ ഗുജറാത്തിലെ അഹമദാബാദ്, ഉത്തര്‍പ്രദേശിലെ നോയിഡ,മീററ്റ്,ഭില്‍വാര എന്നിവയുമാണ് ലിസ്റ്റിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News