ഏപ്രില്‍ ഫൂള്‍; വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശദ്ധയില്‍പ്പെട്ടിട്ടുണ്ട് .

കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News