അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമ ലംഘനത്തിന് പ്രേരിപ്പിച്ച മുന്‍ പഞ്ചായത്ത് അംഗത്തിനെതിരെ കോതമംഗലം പോലീസാണ് കേസ് എടുത്തത്. നെല്ലിക്കുഴി പഞ്ചായത്ത് മുന്‍ അംഗം അലിപാടിഞ്ഞാറെ ചാലിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണം ഗുണനിലവാരം ഇല്ലാത്തവയെന്ന് ചൂണ്ടികാട്ടി നെല്ലിക്കുഴിയിലെ നൂറ് കണക്കിന് അതിഥി തൊഴിലാളികളെ പഞ്ചായത്തിനെതിരെ സംഘടിപ്പിക്കുകയായിരുന്നു.കമ്പനിപ്പടി വാര്‍ത്ത എന്ന പേരില്‍ വ്യാജ ഫേസ് ബുക്ക് പേജ് വഴിയാണ് പ്രചരണം നടത്തിയത്.

ഇതോടെ സംഘടിച്ചെത്തിയ അതിഥി തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് വ്യാജ ഫേസ് ബുക്ക് ഐഡിയെ കുറിച്ച് വിവരം ലഭിച്ചത്. ഇതതെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രദേശിക നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ അലിപാടിഞ്ഞാറെ ചാലിയാണ് വ്യാജപ്രചരണത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായത്.അലിക്കെതിരെ കേസെടുത്ത പോലീസ് ഇയാളുടെ രണ്ട് ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News