സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 215 ആയി; എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. കൂടുതല്‍ കോവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയില്‍ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രിക്കണം. ചെറിയ പാളിച്ച പോലും വലിയ വീഴ്ചയ്ക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് 8ഉം 13ും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

ഇതോടെ നിലവില്‍ 215 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആകെ 1,63,129 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ കോവിഡ് രോഗികളുള്ള കാസര്‍കോട് ജില്ലയില്‍ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ പൂര്‍ണ പട്ടിക അടിയന്തരമായി തയ്യാറാക്കും.തുടര്‍ന്ന് അവര്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കും. തൊഴില്‍ വകുപ്പിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ഒറ്റപ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ എത്തിക്കുന്നതില്‍ ഒരു വീഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ജനം സ്വയം നിയന്ത്രിക്കണം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് പരിശോധിക്കാന്‍ വിജിലന്‍സിനെയും ചുമതലപ്പെടുത്തി. കര്‍ശനമായ നടപടിയുണ്ടാകുമെന്നതില്‍ വിട്ടുവീഴ്ചയില്ല. മദ്യാസക്തിയുള്ളവര്‍ അടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടണം.

ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗ്രമായ പ്രവര്‍ത്തനത്തിനെതിരായ ചില രോഗികളുടെ മനോഭാവം ആപത്കരമായ പ്രവണതയാണ്. അവരെ ആദരിക്കാന്‍ കഴിയില്ലെങ്കിലും നിന്ദിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News