‘ഏപ്രില്‍ ഒന്നിന് തമാശ വേണ്ട’; വ്യാജ സന്ദേശവും പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി. ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ മറ്റുളളവരെ കളിയാക്കാനും തമാശ പറഞ്ഞ് പറ്റിക്കാനുമുളള ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്. ഈ ഏപ്രില്‍ ഒന്നിന് ഇത്തരം തമാശകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്ന് ഉണ്ടായാലും ശക്തമായ നടപടി ഉണ്ടാകും.’- മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ വിഷയങ്ങളെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ കൈമാറിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here