കൊല്ലത്ത് വാറ്റ് ചാരായവുമായി ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് വാറ്റ് ചാരായവുമായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. പുലിയില സ്വദേശികളായ ആരോമല്‍, ഷാജി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. പ്രതികളെ കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കണ്ണനല്ലൂര്‍ സി.ഐ വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കോഴി ഫാമിലിരുന്നു മദ്യപിക്കുകയായിരുന്ന ആരോമലിനേയും ഷാജിയേയും പിടികൂടിയത്.

ആരോനലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോഴി ഫാമെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഓടനാവട്ടത്തു ചേര്‍പ്പില്‍ നിന്നാണ് വാറ്റ് ചാരായം വാങിയതെന്നും രണ്ട് ലിറ്ററിന് 2400 രൂപ നല്‍കിയെന്നും ബിജെപി പ്രവര്‍ത്തകര്‍ പോലീസിനോടു പറഞ്ഞു.

അബ്കാരി ആക്റ്റ് 8(1)(2)ും കൊറോണ വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തു. ചാരായം വിറ്റ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News